2010, നവംബർ 25, വ്യാഴാഴ്‌ച

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ നെടുംകണ്ടം ബ്ളോക്ക് പഞ്ചായത്തിലാണ് നെടുംകണ്ടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1968 ജനുവരി 1-ാം തീയതി ഔദ്യോഗികമായി നിലവില്‍ വന്ന പഞ്ചായത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം 71.95 ചതുരശ്ര കിലോമീറ്ററാണ്. 13 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്ന പഞ്ചായത്തിന്റെ വടക്ക് ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തും തെക്ക് പാമ്പാടുപാറ, കരുണാപുരം ഗ്രാമപഞ്ചായത്തുകളും, കിഴക്ക് തമിഴ്നാട് സംസ്ഥാന അതിര്‍ത്തിയും പടിഞ്ഞാറ് ഇരട്ടയാര്‍, വാത്തിക്കുടി ഗ്രാമപഞ്ചായത്തുകളും അതിരുകള്‍ പങ്കിടുന്നു. 1991-ലെ സെന്‍സസ് പ്രകാരം മൊത്തം ജനസംഖ്യയായ 36,969 പേരില്‍ 18,233 പേര്‍ സ്ത്രീകളും 18,736 പേര്‍ പുരുഷന്‍മാരുമാണ്. 88 ശതമാനമാണ് പഞ്ചായത്തില സാക്ഷരതാ നിരക്ക്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന നെടുംകണ്ടം ഗ്രാമപഞ്ചായത്ത് മലകളും കുന്നുകളും താഴ്വരകളും കുത്തനെയുള്ള ചരിവുകളും ഇടതൂര്‍ന്ന പ്രദേശമാണ്. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ ഈ പഞ്ചായത്തിലെ അഞ്ചായി തരം തിരക്കാം. കുന്നിന്‍ മുകള്‍ സമതലം, കുന്നിന്‍ ചെരിവ്, താഴ്വര, കുന്നിന്‍ മുകള്‍ തരിശ്, പാറക്കെട്ട് എന്നിങ്ങനെ. കുരുമുളകാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കൃഷിയിനം. ഏലം, കാപ്പി, തെങ്ങ്, കൊക്കോ എന്നിവ ഇടവിളകളായി കൃഷി ചെയ്തുപോരുന്ന മറ്റു പ്രധാന കാര്‍ഷിക വിളകളാണ്. വന്യമൃഗങ്ങളുടെ ശല്യവും കാലാവസ്ഥയിലെ മാറ്റവുമാണ് ഇത്തരം നാണ്യവിളകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തിയില്‍ തണുപ്പ് കൂടുതല്‍ ആണ് എന്നാല്‍ ഗ്രാമപഞ്ചായത്തിന്റെ കിഴക്ക് ഭാഗങ്ങളില്‍ കാലാവസ്ഥയ്ക്ക് മാറ്റമുണ്ടായിരിക്കുന്നു. തന്മൂലം കൃഷി അനുബന്ധ വിഷയങ്ങള്‍ക്ക് മാറ്റമുണ്ടാകുന്നു. കാലവര്‍ഷം നല്ലരീതിയില്‍ കിട്ടുന്ന പ്രദേശമാണിതെങ്കിലും ജലസേചന സൌകര്യങ്ങള്‍ വളരെ കുറവാണ്. ഈ പഞ്ചായത്തിലുടെ ഒഴുകുന്ന പ്രധാന പുഴ കല്ലാര്‍ പുഴയാണ്. നെടുംകണ്ടത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന 110-ഓളം വരുന്ന കുളങ്ങളും ഉപരിതല ജലസംഭരണികളാണ്. 60 പൊതുകിണറുകളും 30 എണ്ണം വാട്ടര്‍ അതോറിറ്റിയുടേത് ഉള്‍പ്പെടെ 250-ഓളം വരുന്ന പൊതുകുടിവെള്ളടാപ്പുകളും ഇവിടുത്തെ മുഖ്യകുടിനീര്‍ സൌകര്യങ്ങള്‍ ജനങ്ങള്‍ ഉപയോഗിക്കുന്നു. മലകളും കുന്നുകളും തിങ്ങി നിറഞ്ഞ പ്രദേശത്തില്‍ രാമക്കല്‍മേട്ട്, തേവാരംമേട്ട്, കൈലാസപാറ, ചക്കക്കാനം, തൂവല്‍മേട്ട് എന്നിവയാണ് ഇവയില്‍ ചിലത്. പഞ്ചായത്തിന്റെ പല സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 450 തെരുവുവിളക്കുകള്‍ ഇവിടുത്തെ നിരത്തുകളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. രാമക്കല്‍മേട്ട,് പപ്പിനിമേട്ട്, കൈലാസപാറ തുടങ്ങിയ സ്ഥലങ്ങള്‍ വിനോദസഞ്ചാരികളെ ഈ പ്രദേശത്തിന്റെ പ്രകൃതിഭംഗിയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രങ്ങളാണ് ഇതില്‍ പപ്പിനിമേട്ടില്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന പാര്‍ക്കും പ്രവര്‍ത്തിക്കുന്നു. വിസ്തൃതമായ പഞ്ചായത്തിലെ റോഡുഗതാഗത സൌകര്യങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ദേശീയ പാത-49 ഈ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. താരതമ്യേന ഗതാഗതസൌകര്യങ്ങള്‍ കുറവായ പഞ്ചായത്തില്‍ റോഡുഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന സ്ഥലങ്ങള്‍ നെടുംകണ്ടം, തൂക്കുപാലം എന്നിവിടങ്ങളിലാണ്. എന്നാല്‍ ഈ മേഖലയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതിനു തെളിവാണ് ഇവിടെ സ്ഥിതി ചെയ്യുന്ന കല്ലാര്‍പാലം, തൂക്കുപാലം എന്നീ പാലങ്ങള്‍. പഞ്ചായത്ത് നിവാസികള്‍ തങ്ങളുടെ വിദേശയാത്രകള്‍ക്ക് പ്രധാനമായും ആശ്രയിക്കുന്നത് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ്. പഞ്ചായത്തിനോട് അടുത്തു സ്ഥിതിചെയ്യുന്ന റെയില്‍വേ സ്റ്റേഷന്‍ കോട്ടയവും തുറമുഖം കൊച്ചിയുമാണ്. പഞ്ചായത്തിന്റെ പൊതുവിതരണ സംവിധാനങ്ങളില്‍ 2 മാവേലിസ്റ്റോറുകളും ഒരു നീതി സ്റ്റോറുമാണ് ഉള്‍പ്പെടുന്നത്. ഇവിടുത്തെ കര്‍ഷകര്‍ അവരുടെ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണത്തിനായി ആശ്രയിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ നെടുംകണ്ടവും തൂക്കുപാലവുമാണ്. കിഴക്കേകവലയിലും പടിഞ്ഞാറേകവലയിലുമായി ഗ്രാമപഞ്ചായത്തിന്റെ വക രണ്ട് ഷോപ്പിംഗ് കോംപ്ളക്സുകളാണ് പ്രവര്‍ത്തനയോഗ്യമാക്കിയിട്ടുള്ളത്.കയര്‍ പോലെയുള്ള പരമ്പരാഗത വ്യവസായങ്ങള്‍ക്കും കാര്‍ഷികോല്പന്നങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള ആധുനിക വ്യവസായങ്ങള്‍ക്കും ഏറെ സാധ്യതകളുള്ള പഞ്ചായത്തില്‍ ഇന്ന് പ്രവര്‍ത്തിച്ചുവരുന്ന ഏക സ്ഥാപനം ഒരു ചെറുകിട വ്യവസായ സംരംഭമായ ഹോളോബ്രിക്സ് ഫാക്ടറിയാണ്. കൂടാതെ ഈ മേഖലയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റേതുമായി രണ്ടു പെട്രോള്‍ ബങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വൈവിധ്യസംസ്കാരത്തിന്റെ സംഗമഭൂമിയായ നെടുംകണ്ടത്ത് വ്യത്യസ്ത മത വിഭാഗക്കാരുടെ ആരാധനാലയങ്ങള്‍ ഉണ്ട്. നെടുംകണ്ടത്ത് സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഇവിടുത്തെ ഒരു പ്രധാന ഹൈന്ദവ ആരാധനാലയമാണ്. നെടുംകണ്ടത്തെ സെന്റ് സെബാസ്റ്യന്‍സ് ചര്‍ച്ച്, സെന്റ് മേരീസ് ചര്‍ച്ച്, രാമക്കല്‍മേട്ട്, സെന്റ് ആന്റണീസ് ചര്‍ച്ച്, തൂക്കൂപാലം, ദാറുസ്സലാം മസ്ജിദ് എന്നിവയാണ് പഞ്ചായത്തിലെ സാംസ്കാരിക പ്രതീകങ്ങളായി നിലകൊള്ളുന്ന മറ്റു ആരാധനാലയങ്ങള്‍. ഓണം, വിഷു, ക്രിസ്തുമസ്, ബക്രീദ് തുടങ്ങി പല മതവിഭാഗങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഉത്സവങ്ങളും ആഘോഷങ്ങളും ഇവിടെയും ജാതിമതഭേദമെന്യേ കൊണ്ടാടുന്നു. പഞ്ചായത്തിന്റെ സാമുദായിക-വിദ്യാഭ്യാസരംഗങ്ങളില്‍ തന്റേതായ സംഭാവനകള്‍ നല്‍കിയ പൊതുപ്രവര്‍ത്തകനാണ് പച്ചടി ശ്രീധരന്‍. രാഗസുധാലയം പോലുള്ള കലാ-സാംസ്കാരിക സംഘടനകള്‍ പഞ്ചായത്തിലെ പ്രസ്തുത മേഖലകളില്‍ പുഷ്ടിപ്പെടുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. പഞ്ചായത്ത് വക സ്റ്റേഡിയം കായികരംഗത്ത് പ്രോത്സാഹനമായി നിലകൊള്ളുന്നു. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. നെടുംകണ്ടത്ത് പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രി, മെഡിക്കല്‍ ട്രസ്റ്, കരുണ ഹോസ്പിറ്റല്‍, ശാന്തിക്ളിനിക്ക് എന്നിവ യഥാക്രമം പച്ചടിയിലും ചോറ്റുപാറയിലും സ്ഥിതി ചെയ്യുന്ന ആയുര്‍വേദ, ഹോമിയോ ആശുപത്രികളും ഇവയില്‍ ചിലതാണ്. പഞ്ചായത്തിലെ പ്രാഥിക ആരോഗ്യകേന്ദ്രം നെടുംകണ്ടത്താണ് പ്രവര്‍ത്തിച്ചുവരുന്നത്. മൃഗസംരക്ഷണ മേഖലയില്‍ ഒരു വെറ്റിനറി ആശുപത്രി നെടുംകണ്ടത്ത് സ്ഥിതി ചെയ്യുന്നു. ഇതിനു പഞ്ചായത്തിന്റെ ഇതരഭാഗങ്ങളിലായി മൂന്നൂ ഉപകേന്ദ്രങ്ങളുണ്ട്. കൂടാതെ നെടുംകണ്ടത്ത് തന്ന ഒരു മേഖല കൃത്രിമ ബീജസങ്കലന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. താലൂക്ക് ആശുപത്രി, മെഡിക്കല്‍ ട്രസ്റ്, കരുണ ഹോസ്പിറ്റല്‍, വ്യാപാര വ്യവസായി സമിതി എന്നിവരുടെ വകയായി ആംബുലന്‍സ് സേവനവും പഞ്ചായത്തിന് ലഭ്യമാകുന്നുണ്ട്. നെടുംകണ്ടത്ത് സ്ഥിതി ചെയ്യുന്ന ആശാഭവന്‍ പഞ്ചായത്തിലെ ഒരു പ്രമുഖ സാമൂഹ്യസ്ഥാപനമാണ്. എസ്.ബി.ടി, ഫെഡറല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയുടെ ഒരോ ശാഖകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടുക്കി ജില്ലാ സഹകരണ ബാങ്ക്, അര്‍ബന്‍ ബാങ്ക്, കാര്‍ഷിക വികസനബാങ്ക്, നെടുംകണ്ടം എസ്.ഇ.ബി, എഴുകുംവയല്‍ എസ്.ഇ.ബി എന്നീ സഹകരണബാങ്കുകളും ഡിലേഴ്സ് എന്ന പേരില്‍ ഒരു സ്വകാര്യ ബാങ്കും ഇവിടുത്തെ സാമ്പത്തിക മേഖലയ്ക്ക് അടിസ്ഥാനമാക്കുന്ന മറ്റു ബാങ്കിംഗ് സ്ഥാപനങ്ങളാണ്. നെടുംകണ്ടത്ത് സ്ഥിതി ചെയ്യുന്ന പട്ടം സ്മാരക പഞ്ചായത്ത് ലൈബ്രറി ഗ്രന്ഥശാല എന്ന നിലയില്‍ ആശാവഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സാംസ്കാരിക സ്ഥാപനമാണ്. കല്ലാറിലും നെടുംകണ്ടത്തുമായി രണ്ട് കമ്മ്യൂണിറ്റി ഹാളുകള്‍, പഞ്ചായത്ത് ലൈബ്രറി ഹാള്‍, തൂക്കുപാലത്തും നെടുംകണ്ടത്തുമായ രണ്ട് ഓഡിറ്റോറിയങ്ങള്‍, ശ്രീകൃഷ്ണക്ഷേത്രം വക ഒരു ഓഡിറ്റോറിയം എന്നിവയും പഞ്ചായത്തിലുണ്ട്. പാറത്തോട്, കല്‍കൂന്തല്‍ എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസുകളുടെ പരിധിയില്‍ വരുന്ന നെടുംകണ്ടം ഗ്രാമപഞ്ചായത്തില്‍ നെടുംകണ്ടം ആസ്ഥാനമാക്കി ഒരു തപാല്‍ ഓഫീസും, എഴുകുംവയല്‍, നെടുംകണ്ടം എന്നിവിടങ്ങളിലായി ടെലിഫോണ്‍ ഏക്സ്ചേഞ്ചുകളും പ്രവര്‍ത്തിക്കുന്നു. കൃഷിഭവന്‍, വാട്ടര്‍ അതോറിറ്റി ഓഫീസ്, പോലീസ് സ്റേഷന്‍ എന്നിവയെല്ലാം നെടുംകണ്ടത്താണ് സ്ഥിതി ചെയ്യുന്നത്. കുടുംബശ്രീയുടെ ഒരു യൂണിറ്റ് നെടുംകണ്ടത്തും, കോമ്പയാര്‍, നെടുംകണ്ടം, മഞ്ഞപ്പെട്ടി എന്നീ സ്ഥലങ്ങളിലായി മൂന്ന് അക്ഷയകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിനുള്ളിലെ സ്പൈസസ് ഓഫീസ് ഇവിടുത്തെ ഒരു പ്രധാന മേഖലാ ഓഫീസാണ്. എ.ഇ.ഓഫീസ്, ജൂഡിഷ്യല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി, റവന്യൂ ഓഫീസ്, സബ് ട്രഷറി, എല്‍.എസ്.ജി.ഡി ഓഫീസ്, ജില്ല സ്റാമ്പ് ഡിപ്പോ, ക്ഷീര വികസന ഓഫീസ് എന്നിവ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്.പഞ്ചായത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് നിരവധി വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലും രണ്ട് സ്കൂളുകള്‍ വീതമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. ടെക്നിക്കല്‍ മേഖലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മൂന്നു സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനുപുറമെ ഉന്നത വിദ്യാഭ്യാസ സൌകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന 5 സ്വകാര്യ കോളേജുകളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലകൊള്ളുന്നു



മുന്‍ പ്രസിഡന്റുമാര്‍

ക്രമനമ്പര്‍പ്രസിഡന്റുമാരുടെ പേരുവിവരംകാലാവധി
1എല്‍ .ലാസര്‍1970-1985
2ഈരോലി അപ്പച്ചന്‍1970-1985
3പി.സി തോമസ്1985-1990
4രമ സുകുമാരന്‍1990-1995
5ജോയി ഉലഹന്നാന്‍1995-2000
6റ്റി.മോഹനന്‍1995-2000
7സിബി മൂലേപറമ്പില്‍1995-2000
8എം.സുകുമാരന്‍2000-2005
9തമ്പി സുകുമാരന്‍2005-തുടരുന്നു


3 അഭിപ്രായങ്ങൾ:

  1. The Panchayath Rulers Changed.
    Include The Homoeopathy and Ayurveda Doctors.
    Dr.A.R.SAJEEV.Art of Healing, Thannimoodu Nedumkandam[Homoeopathy/Naturopathy/Yoga-For Long lasted diseases,Hormonal,Sexual, Infertility,Diabetes, Old age problems are specially treated along with General diseases. 9496982233/4868232456-onlineconsultation@gmail.com

    മറുപടിഇല്ലാതാക്കൂ
  2. The Panchayath Rulers Changed.
    Include The Homoeopathy and Ayurveda Doctors.
    Dr.A.R.SAJEEV.Art of Healing, Thannimoodu Nedumkandam[Homoeopathy/Naturopathy/Yoga-For Long lasted diseases,Hormonal,Sexual, Infertility,Diabetes, Old age problems are specially treated along with General diseases. 9496982233/4868232456-onlineconsultation@gmail.com

    മറുപടിഇല്ലാതാക്കൂ
  3. n h 49 നെടുംകണ്ടത് കുടി കടന്നു പോകുന്ന റോടല്ല..നാമമാത്ര കര്‍ഷകര്‍ മാത്രമാണ് ഇന്ന് കാലി വളര്‍ത്തലില്‍ നടത്തുന്നത്.. അതും പ്രഥാന വരുമാന മാര്‍ഗം അല്ല. ജില്ലയിലെ മറ്റു മേഖലകളെ അപേക്ഷിച്ച് ഗതാഗത സൗകര്യം ഉയര്‍ന്ന മേഖലയാണ് നെടുംകണ്ടം. അടുത്ത റെയില്‍വേ സ്റ്റേഷന്‍ തേനി ആണ്. വികസന പ്രവര്‍ത്തനങ്ങളുടെ മുഖമുദ്ര കല്ലാര്‍ പാലവും തൂക്കുപാലവും അല്ല..ഉദാഹരണങ്ങള്‍10 വര്‍ഷത്തിനിടയില്‍ ആരംഭിച്ച്ചിരിയ്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സൊകാര്യ സ്ഥാപനങ്ങളും സംരഭങ്ങളും ആണ്. കല്ലാര്‍ പാലം കേരളത്തിലെ അപകടവസ്ഥയിലായ 36 പാലങ്ങളില്‍ ഒന്നാണ്. പഞ്ചായത്തിലെ പ്രതാന കാര്‍ഷിക വിള ഏലം ആണ്. കയര്‍ ഉപയോകിച്ചുള്ള വ്യവസായ സംരംഭങ്ങള്‍ ആരംഭിയ്കാന്‍ പറ്റിയ സ്ഥലമല്ല നെടുംകണ്ടം. ബേബി ഫുഡ്‌ ഉത്പാദിപ്പിക്കുന്ന 2 സ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ ഉണ്ട്. കറി പൌഡര്‍ ഉത്പാദന കേന്ദ്രവും കാലിത്തീറ്റ, വളം ഉത്പാദന കേന്ദ്രങ്ങളും ഉണ്ട്. സ്പൈസിസ് ഓയില്‍ ഉത്‌പാദിപ്പിക്കുന്ന കമ്പനി പ്രവര്തികുന്നുണ്ട്. ഇനിയും നിരവധി വ്യവസായ സ്ഥാപനങ്ങള്‍ ഇവിടെ ഉണ്ട് ഹോലോബ്രിക്സ് ഫാക്ടറി മാത്രം അല്ല..തിരുത്തുമെന്ന്പ്രതീഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ