2010, നവംബർ 25, വ്യാഴാഴ്‌ച
നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്ത്
ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ചോല താലൂക്കിലാണ് നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പാമ്പാടുംപാറ, സേനാപതി, കരുണാപുരം, രാജാക്കാട്, നെടുംകണ്ടം, ഉടുമ്പന്‍ചോല, രാജകുമാരി എന്നീ ഏഴു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് നെടുംകണ്ടം ബ്ളോക്ക് പഞ്ചായത്ത്. പാമ്പാടുംപാറ, ചതുരംഗപാറ, കരുണാപുരം, ബൈസണ്‍വാലി, കൊന്നത്തടി, ഗാന്ധിപാറ, രാജക്കാട്, പാറത്തോട്, ഉടുമ്പന്‍ചോല, രാജകുമാരി, കല്‍ക്കൂന്തല്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നെടുംകണ്ടം ബ്ളോക്ക് പഞ്ചായത്തിന് 341.9 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും, 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് ദേവികുളം ബ്ളോക്കും, കിഴക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും, തെക്കുഭാഗത്ത് കട്ടപ്പന ബ്ളോക്കും, പടിഞ്ഞാറുഭാഗത്ത് അടിമാലി, ഇടുക്കി ബ്ളോക്കുകളുമാണ് നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്തിന്റെ അതിര്‍ത്തികള്‍. ഭൂപ്രകൃതിയനുസരിച്ച് നെടുങ്കണ്ടം ബ്ളോക്കുപഞ്ചായത്തിനെ ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങള്‍, ചെങ്കുത്തായ ചെരിവുകള്‍, ഇടത്തരം ചെരിവുകള്‍, സമതലങ്ങള്‍ എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു. ചെമന്ന മണ്ണ്, കളിമണ്ണ് എന്നിവയാണ് ഇവിടെ കണ്ടുവരുന്ന പ്രധാന മണ്‍തരങ്ങള്‍. കേരളത്തിന്റെ രണ്ടു പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ തേക്കടിയേയും മൂന്നാറിനേയും ബന്ധിപ്പിക്കുന്ന കുമളി-മൂന്നാര്‍ റോഡ് കടന്നു പോകുന്ന നെടുങ്കണ്ടം ബ്ളോക്കിലെ വിവിധ പഞ്ചായത്തുകളും ടൂറിസത്തിന് അനന്തസാധ്യതകളുള്ള പ്രദേശങ്ങളാണ്. സഹ്യപര്‍വ്വതത്തിന്റെ ഭാഗമായ പച്ചപുതച്ച മലനിരകളും വെള്ളച്ചാട്ടങ്ങളും നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന രാമക്കല്‍മേടും ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിച്ചുവരുന്നു. 1981 നവംബര്‍ 29-നാണ് നെടുങ്കണ്ടം വികസന ബ്ളോക്ക് നിലവില്‍ വന്നത്. എ.ഡി 8-ാം നൂറ്റാണ്ടില്‍ ചേരമാന്‍ പെരുമാള്‍ ആഴ്വാര്‍ എന്ന രാജാവിന്റെ അധീനതയിലായിരുന്നു ഈ പ്രദേശമെന്ന് പുരാതന ചരിത്രരേഖകള്‍ സൂചന നല്‍കുന്നു. ചേരമാന്‍ പെരുമാളിന്റെ വംശത്തില്‍പ്പെട്ട ചേരന്‍ ചെങ്കുട്ടുവന്റെ ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്തിരുന്ന സ്ഥലമാണത്രെ ഇന്നത്തെ രാജക്കാട് എന്നും, രാജകുമാരി എന്നും, സേനാപതി എന്നും പേരുള്ള സ്ഥലങ്ങള്‍. ആദ്യകാലങ്ങളില്‍ മൂന്നാര്‍-കുമളി റോഡു മാത്രമാണ് ഈ പ്രദേശത്ത് ഗതാഗതയോഗ്യമെന്നു പറയാന്‍ ഉണ്ടായിരുന്നത്. പുളിയന്മല-ഉടുമ്പന്‍ചോല-ശാന്തന്‍പാറ സംസ്ഥാനഹൈവേയും ഈ ബ്ളോക്കിലൂടെയാണ് കടന്നുപോകുന്നത്. ഈ ബ്ളോക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന കാലാവസ്ഥയും വ്യത്യസ്ഥമാണ്. നെടുങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട കിഴക്കന്‍ മേഖലകളില്‍ അനുഭവപ്പെടുന്ന കാലാവസ്ഥയില്‍ നിന്നും വ്യത്യസ്തമാണ് പടിഞ്ഞാറന്‍മേഖലയില്‍ അനുഭവപ്പെടുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് ലഭിക്കുന്ന ഇടവപ്പാതിയാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന കാലം. ഇത് ഏതാണ്ട് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്നു
നെടുംകണ്ടം പൊതുവിവരങ്ങള്‍
ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍, നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്തില്‍ കല്‍കൂന്തല്‍, പാറത്തോട് എന്നീ വില്ലേജുകളിലായി ആണ് നെടുങ്കണ്ടം. കേരളത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളില്‍ നിന്നും വന്നിട്ടുള്ള ജനങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന നെടുങ്കണ്ടം ഒരു സമ്മിശ്ര സംസ്കാരത്തിന്റെ സംഗമഭൂമിയാണ്. മലകള്‍ തിങ്ങിനിറഞ്ഞ് കിഴക്കുനിന്നും പടിഞ്ഞാറോട്ട് ചരിഞ്ഞ് സ്ഥിതി ചെയ്യുന്ന കുന്നുകള്‍, കുത്തനെയുള്ള ചരിവുകള്‍, താഴ്വരകള്‍ എന്നിവ ഇടതൂര്‍ന്ന പ്രദേശമാണ് നെടുങ്കണ്ടം. ആദ്യകാലത്തെ പ്രധാനകൃഷി നെല്ല്, മരച്ചീനി, വാഴ, ചേമ്പ്, കാച്ചില്‍ തുടങ്ങിയവയായിരുന്നു. തുടര്‍ന്ന് കുരുമുളക്, കാപ്പി, തെങ്ങ്, കമുക്, കൊക്കോ, ഇഞ്ചി, ഗ്രാമ്പു, തേയില, ഏലം, റബ്ബര്‍ എന്നിവ കൃഷി ചെയ്യാന്‍ തുടങ്ങി. കുരുമുളകാണ് ഏറ്റവും പ്രധാന കൃഷി. ആദ്യകാലങ്ങളില്‍ വിളവ് നല്ല രീതിയില്‍ ലഭിച്ചിരുന്നു. കാട്ടാന, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം പലപ്പോഴും അനുഭവപ്പെട്ടിട്ടുള്ള ഗ്രാമമാണ്് നെടുങ്കണ്ടം. വൈവിദ്ധ്യ സംസ്കാരത്തിന്റെ സംഗമഭൂമിയാണ് ഇവിടം. കേരളത്തിന്റെ മറ്റു സ്ഥലങ്ങളില്‍ നിന്നു വന്നവരാണ് ഇവിടുത്തെ മലയാളികള്‍.
ജില്ല | : | ഇടുക്കി |
ബ്ലോക്ക് | : | നെടുംകണ്ടം |
വിസ്തീര്‍ണ്ണം | : | 71.95ച.കി.മീ. |
വാര്‍ഡുകളുടെ എണ്ണം | : | 21 |
ജനസംഖ്യ | : | 36969 |
പുരുഷന്‍മാര്‍ | : | 18736 |
സ്ത്രീകള്‍ | : | 18233 |
ജനസാന്ദ്രത | : | 514 |
സ്ത്രീ : പുരുഷ അനുപാതം | : | 973 |
മൊത്തം സാക്ഷരത | : | 91 |
സാക്ഷരത (പുരുഷന്‍മാര്‍) | : | 93 |
സാക്ഷരത (സ്ത്രീകള്‍) | : | 89 |
നെടുംകണ്ടം ചരിത്രം
കുടിയേറ്റ കര്‍ഷകരുടെ നാടാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്. 1949 മുതല്‍ ഇവിടെ കുടിയേറ്റം തുടങ്ങിയതായി കാണാം. കുറവിലങ്ങാട്, രാമപുരം, അതിരമ്പുഴ, കോതമംഗലം, മറ്റക്കര, പെരുവന്താനം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വന്നവരായിരുന്നു ആദ്യകാല കുടിയേറ്റക്കാര്‍. മൂന്നാര്‍ ശാന്തമ്പാറയില്‍ എത്തി അവിടെ നിന്നും കാല്‍നടയായി കുമളി വഴി വണ്ടന്‍മേട്ടില്‍ എത്തി അവിടെ നിന്നും കാല്‍നടയായും ആണ് കുടിയേറ്റക്കാര്‍ എത്തിച്ചേര്‍ന്നത്. 1955-ല്‍ പട്ടം കോളനി നിലവില്‍ വന്നതോടെയാണ് ഈ പ്രദേശത്ത് ജനവാസം കൂടിയത്. “ഗ്രോമോര്‍ഫുഡ്” പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പട്ടം കോളനി നിലവില്‍ വന്നത്. തമിഴ്നാട്ടിലെ വനംകൊള്ളക്കാരുടെ കേളീരംഗമായിരുന്നു ഈ പ്രദേശം. 1938-ല്‍ തന്നെ ഈ പഞ്ചായത്തില്‍ ഉള്‍പ്പെട്ട മണപ്പാറ, പൊന്നാമല എന്നീ സ്ഥലങ്ങളില്‍ തിരുവിതാംകൂറിലെ റാണി ലക്ഷ്മീഭായിയുടെ കാലത്ത് നല്കിയ പട്ടയ വസ്തുക്കളില്‍ തമിഴ് വംശജരായ ആള്‍ക്കാര്‍ താമസിച്ചിരുന്നു. 1940 കാലഘട്ടത്തില്‍ തമിഴ്നാട്ടുകാരനായ ആങ്കൂര്‍ റാവുത്തര്‍ ഈ പ്രദേശങ്ങളില്‍ നിന്നും തടി കടത്തികൊണ്ട് പോകുന്നതിനായി കൂപ്പു റോഡുകള്‍ പണിതിരുന്നു. പിന്നീട് വാട്സ് തിരുവിതാംകൂര്‍ ദിവാനായിരുന്ന കാലത്താണ് ഗതാഗതയോഗ്യമായ റോഡ് നിര്‍മ്മിച്ചത്. വാര്‍ത്താവിനിമയ സൌകര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്ന 1955-60 കാലഘട്ടത്തില്‍ തമിഴ്നാട്ടില്‍ നിന്നും ഈ പഞ്ചായത്തിലെ ഇപ്പോഴത്തെ നാലാം വാര്‍ഡായ പാലാറ്റില്‍ വരെ പാലാര്‍ എസ്റ്റേറ്റ് ഉടമസ്ഥന്‍ ടെലഫോണ്‍ ലൈന്‍ വലിച്ചിരുന്നു. പിന്നീട് കുടിയേറ്റക്കാരുടെ വര്‍ദ്ധിച്ച വരവോടുകൂടി വളരെ പ്രതാപശാലികളായ പാലാര്‍ എസ്റ്റേറ്റ് ഉടമസ്ഥര്‍ ഈ സ്ഥലങ്ങള്‍ തുണ്ടുതുണ്ടുകളായി വില്ക്കുകയും ഈ പ്രദേശത്ത് ജനവാസം ഏറുകയും ചെയ്തു. ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ചെറുകിട നാമമാത്രകര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ്. കാര്‍ഷിക മേഖലയായ നെടുങ്കണ്ടത്ത് ജലസേചന സൌകര്യം വളരെക്കുറവാണ്. ഏലത്തോട്ടങ്ങളില്‍ പിരമിതമായ ജലസേചന സൌകര്യമാണുള്ളത്. ഇവിടത്തെ കര്‍ഷകരുടെ ഒരു പ്രധാന വരുമാന മാര്‍ഗ്ഗം കന്നുകാലി വളര്‍ത്തലാണ്. പശു, ആട്, എരുമ എന്നിവയെയാണ് കൂടുതലും വളര്‍ത്തുന്നത്. മുയല്‍, പന്നി എന്നിവയെയും അങ്ങിങ്ങായി വളര്‍ത്തുന്നുണ്ട്. സങ്കര ഇനം പശുക്കളാണ് ഏറ്റവും കൂടുതലുള്ളത്. കുടിയേറ്റ പ്രദേശമായ നെടുങ്കണ്ടം പഞ്ചായത്തില്‍ ആദ്യകാലങ്ങളില്‍ കുട്ടികള്‍ക്കു പഠിക്കുവാന്‍ യാതൊരു സൌകര്യങ്ങളും ഉണ്ടായിരുന്നില്ല. ഈ പ്രദേശത്ത് ആദ്യമായി സ്ഥാപിതമായ സ്കൂള്‍ കല്ലാര്‍ ഗവ.എല്‍.പി. സ്കൂളാണ്. ക്ളാസ്സുകളില്‍ പഠിപ്പിക്കാന്‍ ഒരാളാണ് അന്നുണ്ടായിരുന്നത്. നെടുങ്കണ്ടം ഒരു വൈവിധ്യ സംസ്കാരത്തിന്റെ സംഗമഭൂമിയാണ്. കേരളത്തിന്റെ മറ്റു സ്ഥലങ്ങളില്‍ നിന്നു വന്നവരാണ് മലയാളികള്‍. തമിഴ്നാട്ടുകാരും ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാവരും പരസ്പരം സഹകരിച്ചുപോകുന്ന രീതിയാണ് പൊതുവെ ഉള്ളത്. ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ്. അതുകഴിഞ്ഞാല്‍ ക്രിസ്ത്യാനികളും മുസ്ളീങ്ങളുമാണ്. അമ്പലങ്ങളിലും പള്ളികളിലും നടക്കുന്ന ഉത്സവങ്ങളിലും പെരുന്നാളുകളിലും എല്ലാ വിഭാഗങ്ങളും ഭാഗഭാക്കാകാറുണ്ട്. ജാതിക്കും മതത്തിനും അതീതമായി പൊതുപ്രശ്നങ്ങളില്‍ സഹകരിക്കുന്ന ഒരു സംസ്കാരം ഇവിടെയുണ്ട്. ഒരു കുടിയേറ്റ പ്രദേശമായ ഇവിടെ സാംസ്കാരിക സംഘടനകളും പ്രസ്ഥാനങ്ങളും സാമാന്യേന നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ നെടുംകണ്ടം ബ്ളോക്ക് പഞ്ചായത്തിലാണ് നെടുംകണ്ടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1968 ജനുവരി 1-ാം തീയതി ഔദ്യോഗികമായി നിലവില്‍ വന്ന പഞ്ചായത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം 71.95 ചതുരശ്ര കിലോമീറ്ററാണ്. 13 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്ന പഞ്ചായത്തിന്റെ വടക്ക് ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തും തെക്ക് പാമ്പാടുപാറ, കരുണാപുരം ഗ്രാമപഞ്ചായത്തുകളും, കിഴക്ക് തമിഴ്നാട് സംസ്ഥാന അതിര്‍ത്തിയും പടിഞ്ഞാറ് ഇരട്ടയാര്‍, വാത്തിക്കുടി ഗ്രാമപഞ്ചായത്തുകളും അതിരുകള്‍ പങ്കിടുന്നു. 1991-ലെ സെന്‍സസ് പ്രകാരം മൊത്തം ജനസംഖ്യയായ 36,969 പേരില്‍ 18,233 പേര്‍ സ്ത്രീകളും 18,736 പേര്‍ പുരുഷന്‍മാരുമാണ്. 88 ശതമാനമാണ് പഞ്ചായത്തില സാക്ഷരതാ നിരക്ക്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന നെടുംകണ്ടം ഗ്രാമപഞ്ചായത്ത് മലകളും കുന്നുകളും താഴ്വരകളും കുത്തനെയുള്ള ചരിവുകളും ഇടതൂര്‍ന്ന പ്രദേശമാണ്. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ ഈ പഞ്ചായത്തിലെ അഞ്ചായി തരം തിരക്കാം. കുന്നിന്‍ മുകള്‍ സമതലം, കുന്നിന്‍ ചെരിവ്, താഴ്വര, കുന്നിന്‍ മുകള്‍ തരിശ്, പാറക്കെട്ട് എന്നിങ്ങനെ. കുരുമുളകാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കൃഷിയിനം. ഏലം, കാപ്പി, തെങ്ങ്, കൊക്കോ എന്നിവ ഇടവിളകളായി കൃഷി ചെയ്തുപോരുന്ന മറ്റു പ്രധാന കാര്‍ഷിക വിളകളാണ്. വന്യമൃഗങ്ങളുടെ ശല്യവും കാലാവസ്ഥയിലെ മാറ്റവുമാണ് ഇത്തരം നാണ്യവിളകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തിയില്‍ തണുപ്പ് കൂടുതല്‍ ആണ് എന്നാല്‍ ഗ്രാമപഞ്ചായത്തിന്റെ കിഴക്ക് ഭാഗങ്ങളില്‍ കാലാവസ്ഥയ്ക്ക് മാറ്റമുണ്ടായിരിക്കുന്നു. തന്മൂലം കൃഷി അനുബന്ധ വിഷയങ്ങള്‍ക്ക് മാറ്റമുണ്ടാകുന്നു. കാലവര്‍ഷം നല്ലരീതിയില്‍ കിട്ടുന്ന പ്രദേശമാണിതെങ്കിലും ജലസേചന സൌകര്യങ്ങള്‍ വളരെ കുറവാണ്. ഈ പഞ്ചായത്തിലുടെ ഒഴുകുന്ന പ്രധാന പുഴ കല്ലാര്‍ പുഴയാണ്. നെടുംകണ്ടത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന 110-ഓളം വരുന്ന കുളങ്ങളും ഉപരിതല ജലസംഭരണികളാണ്. 60 പൊതുകിണറുകളും 30 എണ്ണം വാട്ടര്‍ അതോറിറ്റിയുടേത് ഉള്‍പ്പെടെ 250-ഓളം വരുന്ന പൊതുകുടിവെള്ളടാപ്പുകളും ഇവിടുത്തെ മുഖ്യകുടിനീര്‍ സൌകര്യങ്ങള്‍ ജനങ്ങള്‍ ഉപയോഗിക്കുന്നു. മലകളും കുന്നുകളും തിങ്ങി നിറഞ്ഞ പ്രദേശത്തില്‍ രാമക്കല്‍മേട്ട്, തേവാരംമേട്ട്, കൈലാസപാറ, ചക്കക്കാനം, തൂവല്‍മേട്ട് എന്നിവയാണ് ഇവയില്‍ ചിലത്. പഞ്ചായത്തിന്റെ പല സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 450 തെരുവുവിളക്കുകള്‍ ഇവിടുത്തെ നിരത്തുകളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. രാമക്കല്‍മേട്ട,് പപ്പിനിമേട്ട്, കൈലാസപാറ തുടങ്ങിയ സ്ഥലങ്ങള്‍ വിനോദസഞ്ചാരികളെ ഈ പ്രദേശത്തിന്റെ പ്രകൃതിഭംഗിയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രങ്ങളാണ് ഇതില്‍ പപ്പിനിമേട്ടില്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന പാര്‍ക്കും പ്രവര്‍ത്തിക്കുന്നു. വിസ്തൃതമായ പഞ്ചായത്തിലെ റോഡുഗതാഗത സൌകര്യങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ദേശീയ പാത-49 ഈ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. താരതമ്യേന ഗതാഗതസൌകര്യങ്ങള്‍ കുറവായ പഞ്ചായത്തില്‍ റോഡുഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന സ്ഥലങ്ങള്‍ നെടുംകണ്ടം, തൂക്കുപാലം എന്നിവിടങ്ങളിലാണ്. എന്നാല്‍ ഈ മേഖലയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതിനു തെളിവാണ് ഇവിടെ സ്ഥിതി ചെയ്യുന്ന കല്ലാര്‍പാലം, തൂക്കുപാലം എന്നീ പാലങ്ങള്‍. പഞ്ചായത്ത് നിവാസികള്‍ തങ്ങളുടെ വിദേശയാത്രകള്‍ക്ക് പ്രധാനമായും ആശ്രയിക്കുന്നത് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ്. പഞ്ചായത്തിനോട് അടുത്തു സ്ഥിതിചെയ്യുന്ന റെയില്‍വേ സ്റ്റേഷന്‍ കോട്ടയവും തുറമുഖം കൊച്ചിയുമാണ്. പഞ്ചായത്തിന്റെ പൊതുവിതരണ സംവിധാനങ്ങളില്‍ 2 മാവേലിസ്റ്റോറുകളും ഒരു നീതി സ്റ്റോറുമാണ് ഉള്‍പ്പെടുന്നത്. ഇവിടുത്തെ കര്‍ഷകര്‍ അവരുടെ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണത്തിനായി ആശ്രയിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ നെടുംകണ്ടവും തൂക്കുപാലവുമാണ്. കിഴക്കേകവലയിലും പടിഞ്ഞാറേകവലയിലുമായി ഗ്രാമപഞ്ചായത്തിന്റെ വക രണ്ട് ഷോപ്പിംഗ് കോംപ്ളക്സുകളാണ് പ്രവര്‍ത്തനയോഗ്യമാക്കിയിട്ടുള്ളത്.കയര്‍ പോലെയുള്ള പരമ്പരാഗത വ്യവസായങ്ങള്‍ക്കും കാര്‍ഷികോല്പന്നങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള ആധുനിക വ്യവസായങ്ങള്‍ക്കും ഏറെ സാധ്യതകളുള്ള പഞ്ചായത്തില്‍ ഇന്ന് പ്രവര്‍ത്തിച്ചുവരുന്ന ഏക സ്ഥാപനം ഒരു ചെറുകിട വ്യവസായ സംരംഭമായ ഹോളോബ്രിക്സ് ഫാക്ടറിയാണ്. കൂടാതെ ഈ മേഖലയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റേതുമായി രണ്ടു പെട്രോള്‍ ബങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വൈവിധ്യസംസ്കാരത്തിന്റെ സംഗമഭൂമിയായ നെടുംകണ്ടത്ത് വ്യത്യസ്ത മത വിഭാഗക്കാരുടെ ആരാധനാലയങ്ങള്‍ ഉണ്ട്. നെടുംകണ്ടത്ത് സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഇവിടുത്തെ ഒരു പ്രധാന ഹൈന്ദവ ആരാധനാലയമാണ്. നെടുംകണ്ടത്തെ സെന്റ് സെബാസ്റ്യന്‍സ് ചര്‍ച്ച്, സെന്റ് മേരീസ് ചര്‍ച്ച്, രാമക്കല്‍മേട്ട്, സെന്റ് ആന്റണീസ് ചര്‍ച്ച്, തൂക്കൂപാലം, ദാറുസ്സലാം മസ്ജിദ് എന്നിവയാണ് പഞ്ചായത്തിലെ സാംസ്കാരിക പ്രതീകങ്ങളായി നിലകൊള്ളുന്ന മറ്റു ആരാധനാലയങ്ങള്‍. ഓണം, വിഷു, ക്രിസ്തുമസ്, ബക്രീദ് തുടങ്ങി പല മതവിഭാഗങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഉത്സവങ്ങളും ആഘോഷങ്ങളും ഇവിടെയും ജാതിമതഭേദമെന്യേ കൊണ്ടാടുന്നു. പഞ്ചായത്തിന്റെ സാമുദായിക-വിദ്യാഭ്യാസരംഗങ്ങളില്‍ തന്റേതായ സംഭാവനകള്‍ നല്‍കിയ പൊതുപ്രവര്‍ത്തകനാണ് പച്ചടി ശ്രീധരന്‍. രാഗസുധാലയം പോലുള്ള കലാ-സാംസ്കാരിക സംഘടനകള്‍ പഞ്ചായത്തിലെ പ്രസ്തുത മേഖലകളില്‍ പുഷ്ടിപ്പെടുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. പഞ്ചായത്ത് വക സ്റ്റേഡിയം കായികരംഗത്ത് പ്രോത്സാഹനമായി നിലകൊള്ളുന്നു. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. നെടുംകണ്ടത്ത് പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രി, മെഡിക്കല്‍ ട്രസ്റ്, കരുണ ഹോസ്പിറ്റല്‍, ശാന്തിക്ളിനിക്ക് എന്നിവ യഥാക്രമം പച്ചടിയിലും ചോറ്റുപാറയിലും സ്ഥിതി ചെയ്യുന്ന ആയുര്‍വേദ, ഹോമിയോ ആശുപത്രികളും ഇവയില്‍ ചിലതാണ്. പഞ്ചായത്തിലെ പ്രാഥിക ആരോഗ്യകേന്ദ്രം നെടുംകണ്ടത്താണ് പ്രവര്‍ത്തിച്ചുവരുന്നത്. മൃഗസംരക്ഷണ മേഖലയില്‍ ഒരു വെറ്റിനറി ആശുപത്രി നെടുംകണ്ടത്ത് സ്ഥിതി ചെയ്യുന്നു. ഇതിനു പഞ്ചായത്തിന്റെ ഇതരഭാഗങ്ങളിലായി മൂന്നൂ ഉപകേന്ദ്രങ്ങളുണ്ട്. കൂടാതെ നെടുംകണ്ടത്ത് തന്ന ഒരു മേഖല കൃത്രിമ ബീജസങ്കലന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. താലൂക്ക് ആശുപത്രി, മെഡിക്കല്‍ ട്രസ്റ്, കരുണ ഹോസ്പിറ്റല്‍, വ്യാപാര വ്യവസായി സമിതി എന്നിവരുടെ വകയായി ആംബുലന്‍സ് സേവനവും പഞ്ചായത്തിന് ലഭ്യമാകുന്നുണ്ട്. നെടുംകണ്ടത്ത് സ്ഥിതി ചെയ്യുന്ന ആശാഭവന്‍ പഞ്ചായത്തിലെ ഒരു പ്രമുഖ സാമൂഹ്യസ്ഥാപനമാണ്. എസ്.ബി.ടി, ഫെഡറല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയുടെ ഒരോ ശാഖകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടുക്കി ജില്ലാ സഹകരണ ബാങ്ക്, അര്‍ബന്‍ ബാങ്ക്, കാര്‍ഷിക വികസനബാങ്ക്, നെടുംകണ്ടം എസ്.ഇ.ബി, എഴുകുംവയല്‍ എസ്.ഇ.ബി എന്നീ സഹകരണബാങ്കുകളും ഡിലേഴ്സ് എന്ന പേരില്‍ ഒരു സ്വകാര്യ ബാങ്കും ഇവിടുത്തെ സാമ്പത്തിക മേഖലയ്ക്ക് അടിസ്ഥാനമാക്കുന്ന മറ്റു ബാങ്കിംഗ് സ്ഥാപനങ്ങളാണ്. നെടുംകണ്ടത്ത് സ്ഥിതി ചെയ്യുന്ന പട്ടം സ്മാരക പഞ്ചായത്ത് ലൈബ്രറി ഗ്രന്ഥശാല എന്ന നിലയില്‍ ആശാവഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സാംസ്കാരിക സ്ഥാപനമാണ്. കല്ലാറിലും നെടുംകണ്ടത്തുമായി രണ്ട് കമ്മ്യൂണിറ്റി ഹാളുകള്‍, പഞ്ചായത്ത് ലൈബ്രറി ഹാള്‍, തൂക്കുപാലത്തും നെടുംകണ്ടത്തുമായ രണ്ട് ഓഡിറ്റോറിയങ്ങള്‍, ശ്രീകൃഷ്ണക്ഷേത്രം വക ഒരു ഓഡിറ്റോറിയം എന്നിവയും പഞ്ചായത്തിലുണ്ട്. പാറത്തോട്, കല്‍കൂന്തല്‍ എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസുകളുടെ പരിധിയില്‍ വരുന്ന നെടുംകണ്ടം ഗ്രാമപഞ്ചായത്തില്‍ നെടുംകണ്ടം ആസ്ഥാനമാക്കി ഒരു തപാല്‍ ഓഫീസും, എഴുകുംവയല്‍, നെടുംകണ്ടം എന്നിവിടങ്ങളിലായി ടെലിഫോണ്‍ ഏക്സ്ചേഞ്ചുകളും പ്രവര്‍ത്തിക്കുന്നു. കൃഷിഭവന്‍, വാട്ടര്‍ അതോറിറ്റി ഓഫീസ്, പോലീസ് സ്റേഷന്‍ എന്നിവയെല്ലാം നെടുംകണ്ടത്താണ് സ്ഥിതി ചെയ്യുന്നത്. കുടുംബശ്രീയുടെ ഒരു യൂണിറ്റ് നെടുംകണ്ടത്തും, കോമ്പയാര്‍, നെടുംകണ്ടം, മഞ്ഞപ്പെട്ടി എന്നീ സ്ഥലങ്ങളിലായി മൂന്ന് അക്ഷയകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിനുള്ളിലെ സ്പൈസസ് ഓഫീസ് ഇവിടുത്തെ ഒരു പ്രധാന മേഖലാ ഓഫീസാണ്. എ.ഇ.ഓഫീസ്, ജൂഡിഷ്യല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി, റവന്യൂ ഓഫീസ്, സബ് ട്രഷറി, എല്‍.എസ്.ജി.ഡി ഓഫീസ്, ജില്ല സ്റാമ്പ് ഡിപ്പോ, ക്ഷീര വികസന ഓഫീസ് എന്നിവ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്.പഞ്ചായത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് നിരവധി വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലും രണ്ട് സ്കൂളുകള്‍ വീതമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. ടെക്നിക്കല്‍ മേഖലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മൂന്നു സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനുപുറമെ ഉന്നത വിദ്യാഭ്യാസ സൌകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന 5 സ്വകാര്യ കോളേജുകളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലകൊള്ളുന്നു
മുന്‍ പ്രസിഡന്റുമാര്‍
ക്രമനമ്പര്‍ | പ്രസിഡന്റുമാരുടെ പേരുവിവരം | കാലാവധി |
1 | എല്‍ .ലാസര്‍ | 1970-1985 |
2 | ഈരോലി അപ്പച്ചന്‍ | 1970-1985 |
3 | പി.സി തോമസ് | 1985-1990 |
4 | രമ സുകുമാരന്‍ | 1990-1995 |
5 | ജോയി ഉലഹന്നാന്‍ | 1995-2000 |
6 | റ്റി.മോഹനന്‍ | 1995-2000 |
7 | സിബി മൂലേപറമ്പില്‍ | 1995-2000 |
8 | എം.സുകുമാരന്‍ | 2000-2005 |
9 | തമ്പി സുകുമാരന്‍ | 2005-തുടരുന്നു |
നെടുംകണ്ടം - ഒരു ചെറിയ വിവരണം
Nedumkandam, (നെടുംങ്കണ്ടം) known as the capital of High-Ranges is the major town of Udumbanchola taluk inIdukki district of Kerala state in India. This is in the high-ranges. Nedumkandam is a fast growing town in Idukki and expected to become one of the large cities in Kerala in 15 years.
Nedumkandam lies in between the Periyar wild life reserve in Thekkady and the hill station of Munnar. This is a land of migratory farmers, most of whom came from Central Travancore, Kottayam, Palai and Muvattupuzha in search of better pastures (cultivable lands) and ended up in the reserve forests, which used to be there in 1960, but now has disappeared into stores, giving way to the modern township. Here cardamom, pepper and coffee are the major crops. Besides these a wide verity of other cash crops are also being cultivated.
Nedumkandam is a longish town extending along the 3 km stretch of road somewhat midway between Thekkady and Munnar. A town with a history of less than four decades. It is a testimony to the high rate of migration from the low lands of Kerala in this time span. Where elephants roamed until the early sixties there are now computer training centres,Internet cafe, Polytechnic, B.Ed College and a spate of Government offices littered among the business centres. Pepper and cardamom are the mainstays of the economy. Pepper cultivation is predominantly a Malayalee activity. Holdings are small, generally ranging from 10 cents to 5 acres (20,000 m2) and a couple of cows for a family are a rule. In the dawn hours, riders with pails of milk can be seen descending to the town from their boards in the hills around Nedumkandam. The milk, collected by societies and carted off to Kochi, Kottayam etc. has sustained many a family in the lean years after their pepper vines were decimated by the wilt disease.
Cardamom farms are larger and about half of the owners are Tamilians whose parents ascended the ghats from Cumbam, Bodinaikanur areas of Tamil Nadu to cultivate the forest soils of the Cardamom Hill Reserve areas. Nearest Picnic Spots are Kailasapara,Thooval falls Kallumekallu,Mankuthimedu,Ramakalmedu,Neyyandimala.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)