2011, മാർച്ച് 8, ചൊവ്വാഴ്ച

നാടിനോടുള്ള പ്രതിബദ്ധത

കുറച്ചേറെ വിദ്യാഭ്യാസം ഉള്ള ജോലിക്കാര്‍ ഉണ്ടായത് കൊണ്ട് ഒരു രാഷ്ട്രം എല്ലാം നേടിയോ.. ഇന്ത്യ എന്നല്ല ഏതൊരു രാജ്യത്തിനും രാഷ്രീയം ഒഴിവാക്കാന്‍ പറ്റുന്ന ഒന്നല്ല.... രാഷ്ട്രീയക്കാരെ വെറുതെ കുറ്റം പറഞ്ഞത് കൊണ്ട് മാത്രം കാര്യം ഇല്ല.... പുതിയ തലമുറയിലെ ദിശാബോധം നമ്മളെ പോലെ ഉള്ള ചെറുപ്പക്കാര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങി തിരിച്ചാല്‍ മാത്രമേ നാട്ടില്‍ മാറ്റം വരിക ഉള്ളു... ഇന്ന് ഒരു വിദ്യാഭ്യാസവും ഇല്ലാതെ, ഒരു പണിയും കിട്ടാത്തവര്‍ ആണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്.. ആ സ്ഥിതി മാറി 'ഏറ്റവും വിദ്യാഭ്യാസം ഉള്ളവര്‍' രാഷ്ട്രീയത്തില്‍ വരണം...." ഒരാള്‍ employee ആയാല്‍ കുറച്ചു മാസശമ്പളം മേടിച്ചു അങ്ങ് ജീവിച്ചു പോകും എന്നെ ഉള്ളു... എന്നാല്‍ രാഷ്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിചാരിച്ചാലേ പുതിയ റോഡുകള്‍, പാലങ്ങള്‍, smart city, vallarbhaadam പോലുള്ള സംരംഭങ്ങള്‍ ഒക്കെ കൊണ്ട് വരാന്‍ പറ്റു .... IT-ല്‍ ജോലി കിട്ടി കഴിയുമ്പോള്‍ രാഷ്ട്രീയക്കാരെ കുറ്റം പറയുന്നത് ചിലര്‍ക്ക് ഒരു ഹരം ആണ്.. ഈ IT ഹബ് ആക്കി ഇന്ത്യയെ മാറ്റിയത് ദിശാബോധം ഉള്ള പൊതു പ്രവര്ത്തകള്‍ ഉള്ള കൊണ്ടല്ലേ..... കുറ്റം പറയാതെ ഈ വികസനത്തിന്‌ ഒക്കെ പങ്കാളി ആകാനും ഈ IT എമ്പ്ലോയീക്ക് ബാധ്യത ഉണ്ട് .... ലോകത്തിലെ പല രാജ്യങ്ങളും തകര്‍ന്നപ്പോള്‍ ഇന്ത്യ മാത്രം പിടിച്ചു നിന്നത് education ഉള്ള മന്‍മോഹന്‍ സിംഗ്-നെയും, ചിതംബരതെയും പോലുള്ള വിദ്യാഭ്യാസം ഉള്ള ആളുകള്‍ രാഷ്രീയത്തില്‍ ഉള്ള കൊണ്ട് ആണ്... എല്ലാവരും employee ആയി ഒതുങ്ങി കൂടി, വിവരം ഉള്ളവര്‍ ഒന്നും രാഷ്രീയത്തില്‍ വരാതെ എന്നും കുറ്റം പറഞ്ഞു നടന്നിട്ട് കാര്യം ഉണ്ടോ..... സി ബി എസ ഇ സ്കൂളില്‍ പഠിച്ച, എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ച നമ്മുടെ ഒരു തലമുറ രാഷ്രീയത്തില്‍ വരുക, എന്നതേ ഇതിനു പോംവഴി ഉള്ളു... അല്ലങ്കില്‍ എന്നും നമ്മള്‍ കുറ്റം പറഞ്ഞു കൊണ്ട് തന്നെ ഇരിക്കും. അതിനാല്‍ ഈ വരുന്ന നിയമ സഭാ ഇലക്ഷനില്‍ നിങ്ങള്‍ ബാംഗ്ലൂര്‍ ആയാലും, കൊച്ചിയില്‍ ആയാലും, നാട്ടില്‍ എത്തി നിങ്ങളുടെ മനസാക്ഷിക്ക് യോജിക്കുന്ന ആള്‍ക്ക് വോട്ട് ചെയ്യുക. ഏതെങ്കിലും സാധ്യത ഉണ്ടങ്കില്‍ അടുത്ത ഇലക്ഷനില്‍ ഒരു പഞ്ചായത്ത് മെമ്പറോ, ബാങ്ക് മെമ്പറോ, എം എല്‍ എ യോ ഒക്കെ ആയിം മത്സരിക്കുക. മറുനാട്ടില്‍ ആണെങ്കില്‍ പ്രവാസി വോട്ട്ടവകാശം വെച്ച് വോട്ട് ചെയ്യുക. നാട്ടില്‍ യൂത്ത് കോണ്‍ഗ്രെസ്സിലോ, ഡി വൈ എഫ് ഐയിലോ ഉടന്‍ മെംബെര്‍ഷിപ്‌ എടുത്ത് നിങ്ങളുടെ വിദ്യാഭ്യാസം നാടിനു ഗുണം ചെയ്യാന്‍ ഉപകരിക്കുക. നിങ്ങളുടെ വിദ്യാഭ്യാസവും, അറിവും, സമയവും നാടിനും കൂടെ ഉപകരിക്കുക. ദിശാബോധം ഉള്ള സാരധികള്‍ക്ക് ആയി ഓര്‍ക്കുട്ട്, ഫേസ്ബുക്ക്‌ ഒക്കെ വഴി പ്രചരണം നടത്തുക. 

1 അഭിപ്രായം: